ഹർത്താൽ ദിനത്തിൽ ജനങ്ങൾക്ക് സംരക്ഷണം ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി

ഹർത്താൽ ദിനത്തിൽ ജനങ്ങൾക്ക് എല്ലാ സംരക്ഷണവും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുരക്ഷ ഉറപ്പാക്കണമെന്ന് പോലീസ് മേധാവിയ്ക്ക് സർക്കാർ നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.
ഒക്ടോബർ 16ന് സംസ്ഥാനത്ത് യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലാണ്. ഹർത്താൽ ദിനത്തിൽ വാഹന ഗതാഗതം തടസ്സപ്പെടുത്തുകയും നിർബന്ധിച്ച് കടകൾ അടപ്പിക്കുകയും ജോലിക്കെത്തുന്നവരെ ഭീഷണിപ്പെടുത്തുകയും തടയുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കെഎസ്ആർടിസി വാഹനങ്ങൾക്കും സ്വകാര്യ വാഹനങ്ങൾക്കും സംരക്ഷണം ഉറപ്പ് വരുത്തും. ഓഫീസുകൾ, പൊതുസ്ഥലങ്ങൾ, കോടതികൾ എന്നിവ സുഗമമായി പ്രവർത്തിക്കുന്നതിന് പോലീസ് സംരക്ഷണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
സംസ്ഥാനത്ത് തിങ്കളാഴ്ച [ 16.10.17 ] ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് എല്ലാവിധ സംരക്ഷണവും നൽകും. ഇതുസംബന്ധിച്ച നിർദേശം സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയിട്ടുണ്ട്.
വാഹന ഗതാഗതം തടസപ്പെടുത്തുകയും നിർബന്ധിച്ച് കടകൾ അടപ്പിക്കുകയും ജോലിക്കെത്തുന്നവരെ ഭീഷണിപ്പെടുത്തുകയോ തടയുകയോ ചെയ്യുന്നവർക്കുമെതിരെ കർശന നടപടികൾ എടുക്കും. കെ.എസ്. ആർ.ടി.സി. വാഹനങ്ങൾക്കും സ്വകാര്യവാഹനങ്ങൾക്കും ആവശ്യമായ സംരക്ഷണം നൽകും. പോലീസ് പട്രോളിംഗ് ശക്തമാക്കും. ഓഫീസുകൾ പൊതു സ്ഥാപനങ്ങൾ, കോടതികൾ തുടങ്ങിയവ സുഗമമായി പ്രവർത്തിക്കുന്നതിന് പോലീസ് സംരക്ഷണം ഉണ്ടാകും. അതിക്രമം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കുന്നതാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here