പീഡനക്കേസില്‍ പോലീസ് നടപടി എടുത്തില്ല; പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

suicide

കൂട്ടബലാത്സംഗത്തിനെതിരെ പരാതിപ്പെട്ട പെണ്‍കുട്ടി ജീവനൊടുക്കി, ലക്നൗവിലാണ് സംഭവം. വീണ്ടും പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് ആത്മഹത്യ. കൂട്ടബലാത്സംഗത്തിന് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പെണ്‍കുട്ടിയും മാതാപിതാക്കളും പോയി കണ്ടിരുന്നുവെങ്കിലും നടപടി ഉണ്ടായില്ല. ജൂലൈ അഞ്ചിനാണ് ഇവര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇവര്‍ പൊതുഇടത്തില്‍ വച്ച് പെണ്‍കുട്ടിയോട് കേസ് പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ ഇനിയും പീഡിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top