തോമസ് ചാണ്ടിയുടെ കയ്യേറ്റം ബോധ്യപ്പെട്ടെന്ന് രമേശ് ചെന്നിത്തല

മാര്‍ത്താണ്ഡം കായലിലെ കയ്യേറ്റം ബോധ്യപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റിസോര്‍ട്ട് പണിയാന്‍ വേണ്ടിയാണ് ഗതാഗത മന്ത്രി തോമസ് ചാണ്ടി കായല്‍ നികത്തിയതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീ‍കരിച്ച നിലപാട് അപഹാസ്യമാണെന്ന് ചെന്നിത്തല വിമര്‍ശിച്ചു. മുഖ്യമന്ത്രിയും തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തിന് കൂട്ടു നില്‍ക്കുകയാണ്. കളക്ടര്‍ നിയമലംഘനം സ്ഥിരീകരിച്ചിട്ടും സര്‍ക്കാര്‍ അനങ്ങുന്നില്ല. കയ്യേറ്റ വാര്‍ത്ത പുറത്തുകൊണ്ടുവന്ന ചാനലിന്റെ ഓഫീസിന് നേരെ നടന്ന ആക്രമണത്തിലെ പ്രതികളെ പിടികൂടാത്തത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണെന്നും അദ്ദേഹം ആരോപിച്ചു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top