വിദ്യാർത്ഥി രാഷ്ട്രീയം കോളേജിൽ വേണ്ടെന്ന് ആവർത്തിച്ച് ഹൈക്കോടതി

കോളജുകളിൽ വിദ്യാർത്ഥി രാഷ്ട്രീയം പാടില്ലെന്ന് ഹൈക്കോടതി ആവർത്തിച്ചു. പൊന്നാനി എംഇഎസ് കോളജിന്റെ പോലീസ് സംരക്ഷണം തേടിയുള്ള കോടതി അലക്ഷ്യ ഹർജി പരിഗണിച്ചപ്പോഴാണ് കോടതിയുടെ ആവർത്തിച്ചുള്ള പരാമർശം. നിലവിലെ സാഹചര്യം തുടർന്നാൽ വിദ്യാർത്ഥികൾ ഹൈക്കോടതിക്ക് മുന്നിലും ബാറും പന്തലും കെട്ടുമെന്ന് കോടതി പറഞ്ഞു. സമരം നടത്തണമെന്ന് നിർബന്ധമുള്ളവർക്ക് മറൈൻ ഡ്രൈവിലും സുഭാഷ് പാർക്കിലും നടത്താമെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതി വിധിയെ തുടർന്ന് എസ്എഫ്‌ഐ അഭിഭാഷകനെ മാറ്റി. കേസിൽ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ കോടതി എസ്എഫ്‌ഐയ്ക്ക് സമയം അനുവദിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News