മലയാളി യുവാവ് ഹൈദരാബാദിൽ വെട്ടേറ്റുമരിച്ച നിലയിൽ

ഹൈദരാബാദിൽ മലയാളി യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് അരുണിന്റെ മൃതദേഹം വീട്ടിലെ കുളിമുറിയിൽ കണ്ടെത്തിയത്.
തൊടുപുഴ സ്വദേശിയായ അരുൺ പി ജോർജി (37) നെയാണ് സെക്കന്തരാബാദിനടുത്ത് രാംനഗറിലെ വീട്ടിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ചെന്നൈ ആസ്ഥാനമായ സ്വകാര്യ കമ്പനിയുടെ ഹൈദരാബാദിലെ ശാഖാമാനേജർ ആയി പ്രവർത്തിച്ചു വരികയായിരുന്നു.
കുളിമുറിയിൽ തലയ്ക്കും കഴുത്തിലും ആഴത്തിലുള്ള മുറിവേറ്റ് അരുൺ മരിച്ചു കിടക്കുന്നത് കണ്ടത്. അലമാര തുറന്ന നിലയിൽ ആയിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണ്. കൊലയാളികളെപ്പറ്റി സൂചന ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ.
malayali youth found dead at hyderabad
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here