വാനാക്രൈ സൈബർ ആക്രമണം; പിന്നിൽ ഉത്തരകൊറിയയെന്ന് മൈക്രോസോഫ്റ്റ്

protect personal computer, wannacry, ransomware virus Govt issues alert on spread of Locky Ransomware wannacry ransomware was made by northkorea alleges america

സൈബർ ലോകത്തെ ഭീതിയിലാഴ്ത്തിയ വാനാക്രൈ റാൻസംവെയർ ആക്രമണത്തിന് പിന്നിൽ ഉത്തരകൊറിയയെന്ന് വെളിപ്പെടുത്തൽ. മൈക്രോസോഫ്റ്റാണ് ഇത് സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ടത്.

ലോകത്താകമാനം ലക്ഷക്കണക്കിന് കംപ്യൂട്ടറുകളെയാണ് വാനാക്രി ആക്രമിച്ചത്. ഇക്കഴിഞ്ഞ മെയിലുണ്ടായ ആക്രമണത്തിനു പിന്നിൽ ഉത്തരകൊറിയയാണെന്ന് നേരത്തെ സൂചനകൾ ഉണ്ടാക്കിയുന്നു. ഇതാണ് ഇപ്പോൾ മൈക്രോസോഫ്റ്റ് തലവൻ ബ്രാഡ് സ്മിത്തും സ്ഥിരീകരിച്ചത്.

കാലാവധി കഴിഞ്ഞ വിൻഡോസ് ഓപറേറ്റിങ് സിസ്റ്റം(ഒഎസ്) ഉപയോഗിച്ച കംപ്യൂട്ടറുകളെയാണ് വാനാക്രി പ്രധാനമായും ലക്ഷ്യം വച്ചത്. ഒഎസ് കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ അപ്‌ഡേഷൻ നിർബന്ധമായും നടത്തണമെന്ന് മുന്നറിയിപ്പു നടത്തിയിട്ടും ചെയ്യാതിരുന്നവർ സൈബർ ആക്രമണത്തിനിരയായാൽ ഉത്തരവാദിത്തം മൈക്രോസോഫ്റ്റിന് ഏറ്റെടുക്കാനാകില്ലെന്നും സ്മിത്ത് വ്യക്തമാക്കി.

അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജൻസിയിൽ നിന്ന് വിവിധ സൈബർ ടൂളുകൾ ഹാക്ക് ചെയ്‌തെടുത്തത് ഉത്തരകൊറിയയിലെ സൈബർ വിദഗ്ധരാണ്. അവ ഉപയോഗിച്ചാണ് വാനാക്രിക്ക് രൂപം നൽകിയതെന്ന് തനിക്കുറപ്പാണെന്നും സ്മിത്ത് പറഞ്ഞു. ഒരു സ്വകാര്യ ചാനൽ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

north Korea behind wannacry attack says Microsoft

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top