പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് ട്രെയിലർ എത്തി

punyalan private limited trailer

പുണ്യാളൻ അഗർബത്തിസിന്റെ രണ്ടാം ഭാഗമായ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രെയിലർ എത്തി. ജോയ് താക്കോൽക്കാരനായി ജയസൂര്യതന്നെയാണ് ചിത്രത്തിലെത്തുന്നത്. 2013 ൽ പുറത്തിറങ്ങിയ പുണ്യാളൻ അഗർബത്തീസിന്റെ രണ്ടാം ഭാഗമാണ് പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്.

പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ജയസൂര്യയും രഞ്ജിത്തും ചേർത്ത് വിതരണ രംഗത്ത് എത്തിയതിന് ശേഷം ആദ്യം ചെയ്യുന്ന ചിത്രമാണിത്. പുണ്യാളൻ അഗർബത്തീസിന്റെ രണ്ടാം ഭാഗം തന്നെയാണ് ഈ വിതരണ കമ്പനി ആദ്യം തീയറ്ററുകളിൽ എത്തിക്കുന്നത്. പുണ്യാളൻ സിനിമാസ് എന്നാണ് നിർമ്മാണ കമ്പനിയുടെ പേര്. ഈ വർഷം നവംബർ 17നാണ് പുണ്യാളന്റെ തീയറ്റുകളിലേക്കുള്ള രണ്ടാം വരവ്.

punyalan private limited trailer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top