Advertisement

ഫ്രഷ് ട്രെയിലറുമായി ‘പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്’

October 2, 2017
Google News 1 minute Read
thakkolkkaran

പുണ്യാളന്‍ അഗര്‍ബത്തിസിന്റെ രണ്ടാം ഭാഗമായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രെയിലര്‍ എത്തി. ജോയ് താക്കോല്‍ക്കാരനായി ജയസൂര്യതന്നെയാണ് ചിത്രത്തിലെത്തുന്നത്. രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും ചെയ്തു 2013ൽ പുറത്തിറങ്ങിയ ചിത്രമാണ് പുണ്യാളൻ അഗർബത്തീസ്.ജയസൂര്യ, നൈല ഉഷ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം നിർമിച്ചത് ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നായിരുന്നു. പുണ്യാളൻ, സുധി വാത്മീകം, പ്രേതം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജയസൂര്യയുടെയും രഞ്ജിത്തിന്റെയും വിതരണക്കമ്പനിയായ പുണ്യാളൻ സിനിമാസ് ചിത്രം വിതരണത്തിക്കും. നവംബറില്‍ ചിത്രം തീയറ്ററുകളില്‍ എത്തും.

Subscribe to watch more

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here