ലൈംഗിക തൊഴിലാളിയായി സദയെത്തുന്ന തമിഴ് ചിത്രം ട്യൂബ്ലൈറ്റ് ഡിസംബറിൽ

sadha

അന്യൻ എന്ന ശങ്കർ ചിത്രത്തിലൂടെ റെമോയുടെയും തെന്നിന്ത്യൻ ആരാധകരുടെയും മനസ്സിൽ ചേക്കേറിയ സദ ഇനി ലൈംഗിക തൊഴിലാളി. കുറച്ച് കാലമായി ചിത്രങ്ങളിൽനിന്ന് വിട്ട് നിൽക്കുകയായിരുന്ന സദ ഇപ്പോൾ വ്യത്യസ്തമായൊരു കഥാപാത്രവുമായാണ് എത്താനൊരുങ്ങുന്നത്.

ടോർച്ച് ലൈറ്റ് എന്ന അബ്ദുൾ മജീദ് ചിത്രത്തിൽ ലൈംഗിക തൊഴിലാളിയായാണ് സദ അഭിനയിക്കുന്നത്. ജീവിത സ്വപ്‌നങ്ങളിൽനിന്ന് ലൈംഗിക തൊഴിലിലേക്ക് എത്തിപ്പെടുന്ന സ്ത്രീകളുടെ അവസ്ഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് ചിത്രത്തിന്റെ സംവിധായകൻ അബ്ദുൾ മജീദ് പറഞ്ഞു.

നിരവധി നായികമാരെ ചടിത്രത്തിനായി സമീപിച്ചുവെങ്കിലും ആരും തയ്യാറായില്ല. സദ വളരെ താൽപര്യത്തോടെ ചിത്രത്തോട് സമീപിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

റിത്വികയും പ്രധാന വേഷത്തിലെത്തുന്നു. പുതുമുഖങ്ങളായ ഉദയ, ശിവശക്തി, ദിനേശ്, എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഡിസംബറിൽ ചിത്രം റിലീസ് ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top