യുഡിഎഫ് ഹർത്താൽ; കെഎസ്ആർടിസി ബസ്സിന് നേരെ കല്ലേറ്

stone pelting against bus

യുഡിഎഫ്ഇന്ന് ആഹ്വാനം ചെയ്ത ഹർത്താലിൽ സർവ്വീസ് നടത്തിയ കെഎസ്ആർടിസി ബസ്സുകൾക്ക് നേരെ കല്ലേറ്. തിരുവനന്തപുരത്തെയും, എറണാകുളത്തെയും ബസ്സിന് നേരെയാണ് കല്ലേറുണ്ടായത്.

തിരുവനന്തപുരത്ത് ആര്യനാട് ഡിപ്പോയിലെ ബസിനാണ് സർവീസ് ആരംഭിക്കുന്നതിനിടെ ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞത്. നെടുമങ്ങാട്, വിതുര, വെള്ളനാട് എന്നിവിടങ്ങളിലും ബസുകൾ തടഞ്ഞു.പാലാരിവട്ടത്തും കെഎസ്ആർടിസി ബസിന് നേർക്ക് കല്ലേറുണ്ടായി. തൃശൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു.

അതേസമയം, ഹർത്താലിനെ തുടർന്ന് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയതായി ഡിജിപി ലോക്‌നാഥ് ബഹ്‌റ വ്യക്തമാക്കി. അക്രമ സംഭവങ്ങളെ നേരിടുന്നതിന് ജാഗ്രത പാലിക്കാൻ പോലീസിന് നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.

udf hartal, stone pelting

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top