Advertisement

ഹർത്താൽ തുടങ്ങി; കല്ലേറും

September 10, 2018
Google News 0 minutes Read
harthal

ഉയരുന്ന ഇന്ധനവിലയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. രാവിലെ 6 മുതൽ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തില്ല. പാൽ , പത്രം , എയര്‍പോര്‍ട്ട് എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രളയമേഖലകളെ ബാധിക്കാത്ത തരത്തിലാണ് ഹർത്താലെന്ന് യുഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. ഹർത്താൽ ആരംഭിക്കുന്നതിന് മുമ്പ് ഇന്നലെ രാത്രി രണ്ടിടങ്ങളിൽ കല്ലേറുണ്ടായി. ബസ്സുകൾക്ക് നേരെയാണ് കല്ലേറുണ്ടായത്.  മലപ്പുറം പടിക്കലിൽ കെഎസ്ആര്‍ടിസി ബസിനു നേരെയും,  പാറശ്ശാലയിൽ തമിഴ്നാട് കോർപ്പറേഷന്റെ ബസിന് നേരെയുമാണ് കല്ലേറുണ്ടായത്. ബസ്സുകളുടെ ചില്ല് പൂർണ്ണമായും തകർന്നു.

ഇരുമുന്നണികളുടേയും നേതൃത്വത്തില്‍ ഏജീസ് ഓഫിസ് മാര്‍ച്ചും ഇന്നും നടക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here