Advertisement

സ്‌കൂൾ ബാഗിന്റെ അമിത ഭാരം; 12 ആം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു

October 17, 2017
1 minute Read
14 year old collapsed due to heavy bag

സ്‌കൂൾ ബാഗിൻറെ അമിത ഭാരം കാരണം 12 ആം ക്ലാസ് വിദ്യാർത്ഥിനി സ്‌കൂൾ പരിസരത്ത് കുഴഞ്ഞ് വീണു. തെലുങ്കാനയിലെ വാറംഗലിലെ കൗടല്ല്യ ഹൈസ്‌കൂളിലാണ് സംഭവം.

14 കാരിയായ പി. ശ്രിവർഷിതയാണ് കുഴഞ്ഞ് വീണത് . കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. സിസിടിവിയിൽ നിന്ന് കുട്ടിയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. രാവിലെ 8.45 നാണ് പെൺകുട്ടി സ്‌കൂളിലെത്തിയത്. തുടർന്ന് മൂന്നാം നിലയിൽ എത്തയപ്പോഴേക്കും പെൺകുട്ടി തളർന്നു വീണു.

വീഴ്ചയിൽ നെറ്റിയിൽ മുറിവ് പറ്റിയതിനാൽ മൂക്കിൽ നിന്ന് രക്തം ഒലിക്കാനും തുടങ്ങിയിരുന്നു. കുട്ടികൾ വിവരമറിയിച്ചതിനെ തുടർന്ന് പ്രാഥമിക ശ്രശ്രൂഷ നൽകിയതിന് ശേഷം സ്‌കൂൾ അധികൃതർ പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് ബിപി കുറവാണെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനും ഡോക്ടർമാർ ആവശ്യപ്പെട്ടു.കുട്ടിയുടെ മാതാപിതാക്കളെത്തി ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് കുട്ടി മരണപ്പെട്ടു.

14 year old collapsed due to heavy bag

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top