ട്രെയിനുകള്‍ വൈകിയോടും

മങ്കര റെയില്‍വേ സ്‌റ്റേഷനില്‍ ഇന്റര്‍മീഡിയറ്റ് ബ്ലോക്ക് സിഗ്‌നല്‍ സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പറളി, ലെക്കിടി, മങ്കര റെയില്‍വേ സ്‌റ്റേഷനുകളില്‍ എന്‍ജിനീയറിങ് ജോലി നടക്കുന്നതിനാല്‍ ചൊവ്വാഴ്ച ഷൊര്‍ണൂര്‍ ജങ്ഷനും പാലക്കാട് ജങ്ഷനുമിടയില്‍ ട്രെയിന്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. ഷൊര്‍ണൂര്‍ ജങ്ഷനില്‍നിന്ന് രാവിലെ എട്ടിന് കോയമ്പത്തൂരിലേക്ക് പുറപ്പെടുന്ന ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍ ഒരു മണിക്കൂര്‍ വൈകി പുറപ്പെടും.
കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ പാലക്കാട് ജങ്ഷനില്‍ 20 മിനിറ്റ് പിടിച്ചിടും. ദീപാവലി ദിനമായ ബുധനാഴ്ച പാലക്കാട് ഡിവിഷനില്‍ കമ്പ്യൂട്ടറൈസ്ഡ് പാസഞ്ചര്‍ റിസര്‍വേഷന്‍ സന്റെര്‍ ഒരു ഷിഫ്റ്റില്‍ മാത്രമേ പ്രവര്‍ത്തിക്കൂ. രാവിലെ എട്ടുമുതല്‍ രണ്ട് വരെയാണിത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here