ദിലീപിനെതിരായ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം തയ്യാറായി. കുറ്റപത്രത്തിനൊപ്പം നൽകാൻ നേരിട്ടുള്ള തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അനുബന്ധ റിപ്പോർട്ടും തയ്യാറാക്കിയിട്ടുണ്ട്. കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തെളിവു നശിപ്പിക്കൽ, പ്രതിയെ സംരക്ഷിക്കൽ, തൊണ്ടി മുതൽ സൂക്ഷിക്കൽ, ഭീഷണി, അന്യായമായി തടങ്കലിൽ വയ്ക്കൽ തുടങ്ങിയ വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തുക എന്നാണ് സൂചന. അന്വേഷണ സംഘം അടുത്ത ദിവസം തന്നെ കുറ്റപത്രം സമര്‍പ്പിക്കും. പോലീസ് ഇതുവരെ വെളിപ്പെടുത്താത്ത വിവരങ്ങളും കുറ്റപ്പത്രത്തിലുണ്ടെന്നാണ് സൂചന.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News