ജനരക്ഷാ യാത്ര ഇന്ന് സമാപിക്കും; അമിത് ഷാ എത്തും

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. പദയാത്രയുടെ സമാപനത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കും. അരലക്ഷത്തോളം പേര്‍ പദയാത്രയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
രാഷ്ട്രീയ കൊലപാതകത്തില്‍ കൊല്ലപ്പെട്ട മണ്ണന്തല രഞ്ജിത്തിന്റെയും കല്ലംപള്ളി രാജേഷിന്റെയും വീടുകള്‍ കുമ്മനം രാജശേഖരനൊപ്പം ദേശീയ നേതാക്കള്‍ സന്ദര്‍ശിച്ച ശേഷമാകും ശ്രീകാര്യത്തു നിന്ന് പദയാത്ര തുടങ്ങുക.

ജില്ലയില്‍ ആദ്യമായി മാര്‍ക്‌സിസ്റ്റ് ഭീകരതയ്ക്ക് ഇരയായ ബലിദാനി ശ്രീകാര്യം ചെറുവയ്ക്കല്‍ ഗംഗാധരന്‍ നായര്‍ നഗറില്‍ രാവിലെ 10.30ന് കേന്ദ്ര തുറമുഖ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ യാത്ര ഉദ്ഘാടനം ചെയ്യും. സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ സംസാരിക്കും. പട്ടം മുതല്‍ പാളയം വരെ അമിത് ഷാ പ്രവര്‍ത്തകരെ തുറന്ന ജീപ്പില്‍ അഭിവാദ്യം ചെയ്യും. പാളയം മുതല്‍ പുത്തരിക്കണ്ടം വരെ അദ്ദേഹം പദയാത്രയില്‍ അണിചേരും. പുത്തരിക്കണ്ടം മൈതാനിയിലെ കല്ലംപള്ളി രാജേഷ് നഗറിലാണ് സമാപനം.അഞ്ചിന് സമാപന സമ്മേളനത്തില്‍ അമിത് ഷാ, ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, ജെആര്‍എസ് അധ്യക്ഷ സി.കെ. ജാനു, കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബേ തുടങ്ങിയവര്‍ പ്രസംഗിക്കും.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top