ഇന്ന് ദീപാവലി

ദീപപ്രഭയില്‍ ഇന്ന് ദീപാവലി. ഇന്നലെ രാത്രി മുതല്‍ പടക്കം പൊട്ടിക്കലും, മധുര വിതരണവുമായി രാജ്യത്ത് ദീപാവലി ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു. തിന്‍മക്ക് മേല്‍ നന്മയുടെ വിജയം ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി. ചിരാതുകളില്‍ ദീപങ്ങളൊരുക്കിയും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും ആശംസകളേകി രാജ്യം മുഴുവന്‍ ദീപാവലി ആഘോഷത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണ്ണർ പി.സദാശിവവും ദീപാവലി ആശംസകൾ നേർന്നു.ജനങ്ങളില്‍ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും നന്മയുടെയും വിജ്ഞാനത്തിന്റെയും വെളിച്ചം പരത്തുന്നതാകട്ടെ ദീപാവലി ആഘോഷമെന്നും പിണറായി വിജയന്‍ പറഞ്ഞു.
പതിനാല് വര്‍ഷത്തെ വനവാസത്തിന് ശേഷം ശ്രീരാമന്‍ അയോദ്ധ്യയില്‍ തിരിച്ചെത്തിയപ്പോള്‍ രാജ്യം മുഴുവന്‍ ദീപങ്ങള്‍ തെളിയിച്ച് പ്രജകള്‍ അദ്ദേഹത്തെ വരവേറ്റതിന്റെ ഓര്‍മ്മയാണ് ദീപാവലിയെന്നാണ് വിശ്വാസം. എന്നാല്‍ തിന്മയുടെ പ്രതീകമായ നരകാസുരനെ വധിച്ച് ശ്രീകൃഷ്ണന്‍ നന്മയുടെ വെളിച്ചം പകര്‍ന്നതിന്റെ ഓര്‍മ്മക്കായാണ് ദീപാവലി ആഘോഷിക്കുന്നതെന്നും ഐതിഹ്യവും ഇതിന് പുറകിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here