Advertisement

‘ഞെക്കരുത്…പണികിട്ടും’; ദീപാവലി ഗിഫ്റ്റിൽ വഞ്ചിക്കപ്പെടരുത്, മുന്നറിയിപ്പുമായി സേർട്ട്-ഇൻ

October 21, 2022
Google News 2 minutes Read

ദീപാവലി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം. ഉത്സവ സീസൺ ആയതിനാൽ ഓൺലൈൻ ഷോപ്പിംഗ് തകൃതിയായി നടക്കുന്നുണ്ട്. ഉപഭോക്താക്കളെ ആകർഷിക്കാൻ വൻ ഓഫറുകളുമായി ഷോപ്പിംഗ് വെബ്‌സൈറ്റുകൾ റെഡിയായി കഴിഞ്ഞു. ഈ ഉത്സവകാലം മുതലെടുക്കാൻ സൈബർ കുറ്റവാളികൾ വല വീശി ഇരിക്കുകയാണ്. ഇതിനെതിരെ ജാഗ്രത പുലർത്തണമെന്ന് ഇന്ത്യയിലെ സൈബർ സുരക്ഷാ ടീം സേർട്ട്-ഇൻ (ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം) മുന്നറിയിപ്പ് നൽകി.

ദീപാവലി സമ്മാനങ്ങൾ എന്ന പേരിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിരവധി സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം എന്നിവയിലൂടെ പ്രചരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ സമ്മാനം ലഭിക്കുമെന്നാണ് ഇവയുടെ അവകാശവാദം. ഇത്തരം ന്ദേശങ്ങളിൽ ക്ലിക്ക് ചെയ്യരുതെന്നാണ് CERT-In നൽകുന്ന മുന്നറിയിപ്പ്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളും ബാങ്കിംഗ് വിവരങ്ങളും ചോരാൻ ഇടയുണ്ടെന്ന് CERT-In പറയുന്നു. ഈ വെബ്‌സൈറ്റുകളിൽ മിക്കതും ചൈനീസ് .cn ഡൊമെയ്‌ൻ ആണ് ഉപയോഗിക്കുന്നത്.

Read Also: ‘ഇങ്ങനെയുമുണ്ടോ ഒരു വൃത്തിയാക്കൽ’: യുവതിയുടെ സാഹസികത കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

എങ്ങനെയാണ് തട്ടിപ്പ് നടക്കുന്നത്?

ഏതാനും ചൈനീസ് വെബ്‌സൈറ്റുകൾ സൗജന്യ ദീപാവലി സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് ഉപയോക്താക്കൾക്ക് ഫിഷിങ് ലിങ്കുകൾ നൽകും. ദീപാവലിയോടനുബന്ധിച്ച് സമ്മാനങ്ങൾ ലഭിക്കുമെന്നും നിങ്ങളുടെ സമ്മാനം ഉറപ്പാക്കാൻ ഉടൻ ലിങ്കിൽ ക്ലിക്ക് ചെയ്യാനും ആവശ്യപ്പെടും. സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ അഭിനന്ദനങ്ങൾ എന്നൊരു മെസ്സേജ് തെളിഞ്ഞ് വരും. പിന്നീട് വെബ്‌സൈറ്റിലെ ഒരു ഫോമിൽ വിശദാംശങ്ങൾ പൂരിപ്പിക്കാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. ഫോം പൂരിപ്പിച്ചാൽ സമ്മാനം കിട്ടുമെന്ന് വിശ്വസിച്ചാൽ കബളിപ്പിക്കപ്പെടും. ഫോം പൂർത്തിയാക്കിയ ശേഷം വീണ്ടും “അഭിനന്ദനങ്ങൾ” എന്ന സന്ദേശം ദൃശ്യമാകും. മാത്രമല്ല, ഈ സന്ദേശം നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കിടാൻ ഒരു വ്യവസ്ഥയുണ്ട്. പങ്കിട്ട ശേഷം സമ്മാനം അവകാശപ്പെടാം എന്നാണ് വിശ്വാസം. എന്നാൽ ഇതെല്ലാം വലിയ തട്ടിപ്പാണ്.

Read Also: ‘എല്ലാം യുവതിയുടെ ഭാവന’, ഗാസിയാബാദ് കൂട്ടബലാത്സംഗക്കേസ് വ്യാജമെന്ന് യുപി പൊലീസ്; പുലിവാല് പിടിച്ച് വനിതാ കമ്മീഷൻ

എന്തുചെയ്യും?

ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ വാട്ട്‌സ്ആപ്പിലോ ടെലിഗ്രാമിലോ മറ്റേതെങ്കിലും സോഷ്യൽ മീഡിയ ആപ്പിലോ വരുന്ന സന്ദേശങ്ങളെ വിശ്വസിക്കരുത്. ഒരു കാരണവശാലും ആ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് നമ്പർ എന്നിവ എവിടെയും പങ്കിടാൻ പാടില്ല. ആരോടും പറയരുത്. ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് സുരക്ഷിതരായിരിക്കാൻ ആളുകളോട് ആവശ്യപ്പെട്ട് സേർട്ട്-ഇൻ നിർദേശം നൽകിയിട്ടുണ്ട്. ഉപയോക്താക്കളെ… ഗിഫ്റ്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യിപ്പിക്കാനായി ഉത്സവ ഓഫർ എന്ന് അവകാശപ്പെടുന്ന വ്യാജ സന്ദേശങ്ങൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ (വാട്സാപ്, ഇൻസ്റ്റാഗ്രാം, ടെലഗ്രാം മുതലായവ) പ്രചരിക്കുന്നുണ്ട്. കൂടുതലും സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതെന്ന് സേർട്ട്-ഇൻ റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.

Story Highlights: CERT-In warns users on fake messages

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here