ടിബറ്റന്‍ വംശജര്‍ ദില്ലിയിലെ ചൈനീസ് എംബസിയ്ക്ക് മുന്നില്‍ പ്രതിഷേധിക്കുന്നു

ടിബറ്റന്‍ വംശജര്‍ ദില്ലിയിലെ ചൈനീസ് എംബസിയ്ക്ക് മുന്നില്‍ പ്രതിഷേധിക്കുന്നു. പ്രതിഷേധത്തിനിടെ അന്‍പതോളം വരുന്ന സംഘം എംബസിയിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ചു. പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. ടിബറ്റിനെ ചൈനയില്‍ നിന്ന് മോചിപ്പിക്കണമെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാം പാര്‍ട്ടി കോണ്‍ഗ്രസ് ബീജിങില്‍ തുടങ്ങിയ സാഹചര്യത്തിലാണ് ടിബറ്റുകാരുടെ പ്രതിഷേധം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News