Advertisement

കേന്ദ്ര സർക്കാരിൻ്റെ കടുത്ത നടപടി; ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന അഞ്ച് ഉൽപ്പന്നങ്ങൾക്ക് ആന്റി-ഡമ്പിംഗ് തീരുവ ചുമത്തി

March 23, 2025
Google News 2 minutes Read
india china ministry of external affairs meeting next week

അഞ്ച് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് തീരുവ ചുമത്തി. സോഫ്റ്റ് ഫെറൈറ്റ് കോർ, വാക്വം ഇൻസുലേറ്റഡ് ഫ്ലാസ്ക്, ട്രൈക്ലോറോ ഐസോസയനൂറിക് ആസിഡ് എന്നിവയുടെ ഇറക്കുമതിക്ക് അഞ്ച് വർഷത്തേക്കാണ് നികുതി ചുമത്തിയതെന്ന് റവന്യൂ വകുപ്പിലെ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് പറഞ്ഞു. അലുമിനിയം ഫോയിലിന് ആറ് മാസത്തേക്ക് താൽക്കാലികമായി ടണ്ണിന് 873 ഡോളർ വരെ ആന്റി-ഡംപിംഗ് തീരുവ ചുമത്തി.

ചൈനയിൽ നിന്നും ജപ്പാനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ജലം ശുദ്ധീകരിക്കുന്നതിനുള്ള ആസിഡ് ടണ്ണിന് 276 ഡോളർ മുതൽ 986 ഡോളർ വരെ നികുതി സർക്കാർ ചുമത്തിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ, ചാർജറുകൾ, ടെലികോം ഉപകരണങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന സോഫ്റ്റ് ഫെറൈറ്റ് കോറുകളുടെ ഇറക്കുമതിക്ക്, (ചെലവ്, ഇൻഷുറൻസ് ചരക്ക്) മൂല്യത്തിൽ 35 ശതമാനം വരെ തീരുവ ചുമത്തി.

വാക്വം ഇൻസുലേറ്റഡ് ഫ്ലാസ്കിന് ടണ്ണിന് 1,732 യുഎസ് ഡോളർ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തി. ചൈന, കൊറിയ , മലേഷ്യ, നോർവേ, തായ്‌വാൻ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പോളി വിനൈൽ ക്ലോറൈഡ് പേസ്റ്റ് റെസിൻ ടണ്ണിന് 89 ഡോളർ മുതൽ 707 ഡോളർ വരെ അഞ്ച് വർഷത്തേക്ക് നികുതി ചുമത്തി.

വാണിജ്യ മന്ത്രാലയത്തിന്റെ അന്വേഷണ വിഭാഗമായ ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രേഡ് റെമഡീസ് ഇതിനായി ശുപാർശ നൽകിയതിനെ തുടർന്നാണ് ഈ തീരുവ ചുമത്തുന്നത്. വില കുറഞ്ഞ ഈ ഉൽപ്പന്നങ്ങൾ കൂടുതലായി ഇറക്കുമതി ചെയ്തതിലൂടെ ആഭ്യന്തര വ്യവസായങ്ങൾക്ക് കേടുപാട് സംഭവിച്ചോയെന്നും അന്വേഷിക്കും.

Story Highlights : India imposes anti-dumping duty on 4 Chinese products

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here