നടിയെ ആക്രമിച്ച കേസ്; അന്വേഷണ സംഘം ഇന്ന് നിര്‍ണ്ണായക യോഗം ചേരും

dileep case confusion

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം സംഘം ഇന്ന് യോഗം ചേരും. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പായുള്ള നിര്‍ണ്ണായക യോഗമാണിത്. കേസിലെ  പതിനൊന്നാം പ്രതിയായ ദിലീപിനെ ഒന്നാം പ്രതിയാക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്നത്തെ യോഗത്തില്‍ കൈക്കൊള്ളും.കുറ്റകൃത്യത്തിന്റെ ആസൂത്രണത്തിനും ഗൂഢാലോചനയ്ക്കും നേതൃത്വം നല്‍കിയത് ദിലീപാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ദിലീപിനെ ഒന്നാം പ്രതിയാക്കുന്നത്. നിലവില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് നടിയോട് വ്യക്തിവിരോധം ഉണ്ടായിരുന്നില്ലെന്നാണ് സംഘത്തിന്റെ കണ്ടെത്തല്‍. ക്വട്ടേഷന്‍ ഏറ്റെടുത്ത പള്‍സര്‍ സുനി രണ്ടാം പ്രതിയാകും. അന്തിമ പ്രതിപ്പട്ടികയും ഇന്ന് ചേരുന്ന യോഗം തീരുമാനിക്കും.

അനുബന്ധ കുറ്റപത്രം ഈയാഴ്ച തന്നെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top