ദിലീപ് വ്യാജ രേഖ ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന് പോലീസ്

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപ് വ്യാജ രേഖ ഉണ്ടാക്കാൻ ശ്രമിച്ചതായി പോലീസ് കണ്ടെത്തി. സംഭവം നടന്ന സമയത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന് തെളിയിക്കുന്നതിനുള്ള വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് കണ്ടെത്തൽ.
നടി ആക്രമിക്കപ്പെടുന്ന സമയത്ത് താൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന് ദിലീപ് പോലീസിന് മൊഴി നൽകിയിരുന്നു. ഇത് തെളിയിക്കുന്ന മെഡിക്കൽ രേഖകളും ദിലീപ് ഹാജരാക്കിയിരുന്നു. എന്നാൽ ഇ വ്യാജമാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവസമയത്ത് ദിലീപ് സിനിമാ ലൊക്കേഷനിൽ എത്തിയിരുന്നുവെന്നും പോലീസ് പറയുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News