ഉബർ ഒല മാതൃകയിൽ വിമാനസർവ്വീസും

air craft

ഉബർ, ഒല മാതൃകയിൽ ആഭ്യന്തര സർവ്വീസ് നടത്താൻ വിമാനക്കമ്പനികളും തയ്യാറെടുക്കുന്നു. ചാർട്ടേഡ് വിമാനക്കമ്പനികളാണ് പുതിയ സംരംഭത്തിനൊരുങ്ങുന്നത്. 50 ശതമാനം ഡിസ്‌കൗണ്ടിലായിരിക്കും സർവ്വീസ് നടത്തുക.

നിലവിൽ എയർ ക്രാഫ്റ്റ് വാടകയ്തക്കെടുക്കാൻ ഉയർന്ന നിരക്കാണ് ഇടാക്കുന്നത്. ഇതിന് മാറ്റം വരുത്താൻ പുതിയ സംരംഭത്തിനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് സീറ്റുള്ള ഒരു വിമാനം വാടകയ്‌ക്കെടുക്കാൻ 150000 രൂപ മുതൽ 200000 രൂപ വരെയാണ് ചെലവ്. ഇത് കുറയ്ക്കാനാണ് പുതിയ നീക്കം. ഇന്ത്യയിൽ 129 ഏവിയേഷൻ ഓപ്പറേറ്റർമാരുള്ളതിൽ 60 പേർ എയർക്രാഫ്റ്റ് സർവ്വീസും മറ്റ് കമ്പനികൾ ഹെലികോപ്റ്റർ സർവ്വീസുമാണ് നടത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top