മുസ്ലീം സ്ത്രീകൾ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ഇടരുതെന്ന് ഫത്വ

fatwa

മുസ്ലീം സ്ത്രീകൾ നവമാധ്യമങ്ങളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിനെതിരെ ഫത്‌വ. ഉത്തർപ്രദേശിലെ ദാരൂൽ ഉലൂം ദിയോബന്ധ് എന്ന ഇസ്ലാമിക് സംഘടനയാണ് മുസ്ലീം സ്ത്രീകൾക്ക് ചിത്രങ്ങൾ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതിനെതിരെ ഫത്വ ഇറക്കിയത്.

ഫേസ്‌ബുക്ക്, സ്നാപ്പ് ചാറ്റ്, ഇൻസ്റ്റാഗ്രാം എന്നീ നവമാധ്യമങ്ങളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ പാടില്ലെന്നാണ് ഫത്വ. ഇത്തരം നടപടികൾ ഇസ്ലാം മതാചാരങ്ങൾക്ക് എതിരാണ്.  അതിനാൽ മുസ്ലീം സ്ത്രീകൾ ഇത്തരം ചെയ്തികൾ ആവർത്തിക്കരുത്. സ്ത്രീകൾക്ക് പുറമെ കൂട്ടികളും പുരുഷന്മാരും ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിൽ നിന്നും പിന്മാറണമെന്നും സംഘടന ആവശ്യപ്പെടുന്നുണ്ട്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top