കാമുകി പിണങ്ങിപ്പോയി; കാമുകന്‍ മാളിന് മുകളില്‍ നിന്ന് താഴേക്ക് ചാടി ആ‍ത്മഹത്യ ചെയ്തു

forum mall

കാമുകി വഴക്കിട്ട് പിണങ്ങിപ്പോയതിന് കാമുകന്‍ മാളിന് മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. പി. യുവരാജ് എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. ഒരു സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു യുവരാജ്. ചെന്നൈയിലെ വടപളനിയിലുള്ള വിജയാ ഫോം മാളിനു മുകളില്‍ നിന്നും ചാടിയാണ് യുവരാജ് ആത്മഹത്യ ചെയ്തത്.
മാളിലെത്തിയ യുവരാജും കാമുകിയും ഫുഡ് കോര്‍ട്ടില്‍ വാക് തര്‍ക്കം ഉണ്ടായി. തര്‍ക്കം മൂത്തപ്പോള്‍ യുവതിയുടെ ആരോപണത്തില്‍ മനം നൊന്താണ് യുവാവ് ആത്മഹത്യ ചെയ്തത് എന്നാണ് സൂചന.  അപ്പോള്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ മൂന്ന് വര്‍ഷത്തെ പരിചയമാണുള്ളത്. ഡിന്‍ഡിഗല്‍ സ്വദേശിയായ പെണ്‍കുട്ടി ദീപാവലി ആഘോഷിക്കുവാനായി ചെന്നൈയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top