വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുന്നയാൾ പിടിയിൽ

എറണാകുളം തൃപ്പൂണിത്തുറയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുന്നയാളെ എക്‌സൈസ് പിടികൂടി. ആലുവ എടത്തല ആലംപറമ്പിൽ ഗോപാലൻ (58) ആണ് അറസ്റ്റിലായത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവ് ട്രയിൻ മാർഗ്ഗം കേരളത്തിലെത്തിച്ച് ചെറുപൊതികളിലാക്കി വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായ ഗോപാലൻ എന്ന് പോലീസ് പറഞ്ഞു. ഒരു പൊതിയ്ക്ക് 500 മുതൽ 1000 രൂപ വരെ നിരക്കിലാണ് കഞ്ചാവി വിറ്റിരുന്നത്. ഇയാൾ പിടിക്കപ്പെട്ടതോടെ കൂടുതൽ പേർ പിടിയിലാകുമെന്ന് പോലീസ് വ്യക്തമാക്കി. തൃപ്പൂണിത്തുറ എക്‌സൈസ് ഇൻസ്‌പെക്ടർ ദേവദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News