അഫ്ഗാനില്‍ താലിബാന്‍ ആക്രമണം; 41സൈനികര്‍ മരിച്ചു

അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ പ്രവിശ്യയില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 41 സൈനികര്‍ കൊല്ലപ്പെട്ടു. 24 സൈനികര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. സ്ഫോടകവസ്തുക്കള്‍ നിറച്ച കാറിലെത്തിയ ചാവേറുകള്‍ സൈനിക ക്യാന്പിന് സമീപമെത്തി പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പ്രവിശ്യയില്‍നിന്നുള്ള പാര്‍ലമെന്‍റ് അംഗം ഖാലിദ് പഷ്തൂണ്‍ പറഞ്ഞു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News