ഇന്ത്യയില്‍ ശൈശവ വിവാഹവും മാതൃ മരണനിരക്കും കൂടുതല്‍

ഇന്ത്യയില്‍ ശൈശവ വിവാഹവും മാതൃ മരണനിരക്കും കൂടുതലെന്ന് യുഎന്‍. യുണൈറ്റഡ് നേഷന്‍സ് ഫണ്ട് ഫോര്‍ പോപ്പുലേഷന്‍ ആക്ടിവിറ്റീസാണ് ഇത് സംബന്ധിച്ച കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. 2017ലെ ജനസംഖ്യാ അവലോകനത്തിലാണ് ഈ കണക്കുകള്‍ ഇടം പിടിച്ചിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് ഇന്ത്യയില്‍ വിവാഹിതരാകുന്നവര്‍ 28 ശതമാനമെന്നാണ് യുഎന്‍ പറയുന്നത്. ബംഗ്ലാദേശാണ് മുന്നില്‍, 59 ശതമാനം, നേപ്പാളിലിത് 37 ശതമാനം. ഒരു ലക്ഷം ജനനങ്ങളുണ്ടാകുമ്പോള്‍ 174 അമ്മമാര്‍ മരിക്കുന്നു. ആഗോള ശരാശരി 216 ആണെങ്കിലും വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലേത് കൂടുതലാണെന്നും കണക്കിലുണ്ട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News