പണമില്ല; 1500 കോടി കടം നൽകണമെന്ന് എയർ ഇന്ത്യ

air india

സാമ്പത്തിക ബാധ്യത നിലനിൽക്കുന്ന എയർ ഇന്ത്യ വായ്പയെടുക്കാനൊരുങ്ങുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ഓഹരികൾ വിറ്റഴിക്കുന്നതിനിടെയാണ് വായ്പയെടുക്കാനുള്ള നീക്കം.

ഒക്ടോബർ 18 ന് ഇത് സംബന്ധിച്ച വിവരങ്ങൾ എയർ ഇന്ത്യ പുറത്തുവിട്ടിരുന്നു. ഒക്ടോബർ 26 ന് മുമ്പ് പണം കണ്ടെത്താനാണ് എയർ ഇന്ത്യയുടെ നീക്കം. 2018 ജൂൺ 27 വരെ എയർ ഇന്ത്യയ്ക്ക് വായ്പ നൽകാൻ ഗ്യാരണ്ടി കേന്ദ്ര സർക്കാർ നൽകും.

വായ്പ നൽകാൻ താത്പര്യമുണ്ടോ എന്ന് അന്വേഷിച്ച് എയർ ഇന്ത്യ വിവിധ ബാങ്കുകൾക്ക് കത്ത് നൽകി. കഴിഞ്ഞ മാസം കടമെടുക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും ബാങ്കുകളുടെ ഭാഗത്തുനിന്ന് അനുകൂല നിലപാടല്ല ഉണ്ടായിരുന്നത്. നിലവിൽ 50000 കോടി രൂപയാണ് എയർ ഇന്ത്യയുടെ കടബാധ്യത.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top