ആംബുലൻസിന് സൈഡ് നൽകാതെ കാറുകാരൻ; പൈലറ്റ് പോയതെന്ന് മൊഴി

പ്രസവിച്ച ഉടൻ ശ്വാസ തടസ്സം അനുഭവപ്പെട്ട നവജാത ശിശുവിനേയും കൊണ്ട് പോകുകയായിരുന്ന ആംബുലൻസിന് സൈഡ് നൽകാതെ മുന്നിൽ കളിച്ച കാറുകാരനെ കണ്ടെത്തി. ആംബുലൻസിന് വഴികൊടുക്കാതെ തടസ്സപ്പെടുത്തിയ വാഹന ഉടമയെ പിടികൂടി. പോലീസ് പിടികൂടിയതോടെ ആംബുലൻസിന് പൈലറ്റ് പോയതാണെന്നാണ് ഇയാൾ മൊഴി നൽകിയത്. ആലുവ പൈനാടത്ത് വീട്ടിൽ നിർമ്മൽ ജോസ് ആണ് കുട്ടിയെയും കൊണ്ട് പോകുകയായിരുന്ന ആംബുലൻസിനെ കടത്തി വിടാതെ യാത്ര ചെയ്തത്.
മറ്റ് വാഹനങ്ങൾ ആംബുലൻസിന് മുന്നിൽ തടസ്സമാകാതിരിക്കാനാണ് ശ്രമിച്ചതെന്നും ഇയാൾ പറഞ്ഞു. അതേസമയം നിർമ്മലിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ തീരുമാനമായി.
ആംബുലൻസിന് വഴി മാറിക്കൊടുക്കാതെയുള്ള കാറുടമയുടെ യാത്ര വ്യക്തമാകുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. നിരവധി തവണ ഹോൺ മുഴക്കിയിട്ടും കാറുകാരൻ ആംബുലൻസിന് വഴി മാറിക്കൊടുത്തില്ല. സൈഡ് കൊടുക്കാൻ സാഹചര്യം ഒത്ത് വന്നിട്ടും വഴി കൊടുക്കാതെ ഹോൺ അടിച്ചു മുന്നോട്ട് പോകുകയാണ് കാറ്. വീഡിയോയിൽ ഈ ദൃശ്യങ്ങൾ വ്യക്തമായി കാണാനാവും.
പെരുമ്പാവൂരിൽ നിന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലേക്കുള്ള യാത്രയിലായിരുന്നു ആംബുലൻസ്. 15മിനിട്ടുകൊണ്ട് എത്താവുന്നിടത്ത് മുപ്പത്തഞ്ച് മിനിട്ട് എടുത്താണ് അവസാനം കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. നിർമ്മൽ ജോസ് ആളുടെ വണ്ടിയാണിതെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വെബ് സൈറ്റിൽ നിന്ന് ലഭിക്കുന്ന വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here