പെരുമ്പാമ്പിന്റെ പുറത്ത് സവാരി ചെയ്ത് മൂന്നര വയസ്സുകാരൻ; വീഡിയോ

kid riding python video

കൊച്ചു കുട്ടികൾ വീട്ടിൽ വളർത്തുന്ന വളർത്ത് മൃഗങ്ങൾക്കൊപ്പം കളിക്കുന്ന വീഡിയോകൾ നാം കണ്ടിട്ടുണ്ട്. എന്നാൽ ഈ മൂന്നര വയസ്സുകാരൻ കളിക്കുന്ന ‘വളർത്ത് മൃഗം’ ഒരു പെരുമ്പാമ്പാണ് !!

വിയറ്റ്‌നാമിലാണ് സംഭവം. ഇരുപതടി നീളവും എൺപത് കിലോ ഭാരവുമുള്ള പെരുമ്പാമ്പാണ് ഈ വീട്ടിലെ വളർത്ത് മൃഗം. ഒരു കുഞ്ഞൻ കുതിരയുടെ പുറത്തിരുന്ന് സവാരി ചെയ്യുന്ന സന്തോഷത്തോടെയാണ് കുട്ടി പെരുമ്പാമ്പിന്റെ പുറത്ത് കയറി ഇരിക്കുന്നത്.

കഴിഞ്ഞ നാല് വർഷങ്ങളായി കുട്ടിയുടെ വീട്ടിൽ വളർത്തുന്നതാണ് ഈ പാമ്പിനെ. കനത്ത മഴയെ തുടർന്ന് പരിസരം മുഴുവൻ വെള്ളത്തിലായതോടെ പാമ്പിനെ നീന്തിതുടിക്കാൻ തുറന്ന് വിടുകയായിരുന്നു.

kid riding python video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top