ശബരിമല മകരവിളക്ക്; ഹോട്ടലുടമകളുടെ യോഗം വിളിച്ച് ഭക്ഷ്യ മന്ത്രി

sabarimala income increased

ശബരിമല മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ഹോട്ടൽ ഉടമകളുടെ യോഗം വിളിച്ചു. ഹോട്ടൽ ഭക്ഷണ വില നിയന്ത്രണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചർച്ച ചെയ്യുന്നതിനാണ് യോഗം.

ഇടുക്കി, കോട്ടയം, പത്തനംതിട്ട, എന്നീ ജില്ലകളിലെ ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ ഭാരവാഹികളുടെയും വ്യാപാരി വ്യവസായി സംഘടനകളുടെയും യോഗമാണ് വിളിച്ചിരിക്കുന്നത്. 2017 ഒക്ടോബർ 21 ന് രാവിലെ 11 മണിയ്ക്ക് കോട്ടയം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വച്ചാണ് യോഗം നടത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top