വേണ്ടിവന്നാൽ വേറെ രാജ്യത്തിന് വേണ്ടി കളിക്കും : ശ്രീശാന്ത്

വേണ്ടിവന്നാൽ വേറെ രാജ്യത്തിനായി കളിയ്ക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത്. ബി.സി.സിയാണ് തന്നെ വിലക്കിയിരിക്കുന്നതെന്നും ഐ.സി.സി വിലക്കേർപ്പെടുത്താത്ത സാഹചര്യത്തിൽ മറ്റൊരു രാജ്യത്തിനായി ക്രീസിലിറങ്ങുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുറ്റം ചെയ്തതിന് യാതൊരു തെളിവുമില്ലാതിരുന്നിട്ടും തന്നെ കളിക്കളത്തിന് പുറത്തു നിർത്താൻ കാരണം മലയാളിയായ തന്നെ രക്ഷിക്കാൻ ശക്തരായ ആളുകളെത്താത്തത് കൊണ്ടാണെന്നും ശ്രീശാന്ത് പറയുന്നു.
ആജീവനാന്ത വില്ലക്കിനെതിരെ പോരാടാനൊരുങ്ങുകയാണ് ശ്രീശാന്ത്. തനിക്കെതിരെ ബി.സി.സി.ഐ ഗുഢാലോചന നടത്തിയെന്നു തന്നെയാണ് അനുമാനിക്കേണ്ടതെന്നും ശ്രീശാന്ത് ദുബായിൽ പറഞ്ഞു. ഇപ്പോൾ 34 വയസുള്ള തനിക്ക് പരമാവധി ആറ് വർഷമേ ഇനി കളിക്കളത്തിൽ തുടരാൻ സാധിക്കൂ. ഇന്ത്യയുടെ ടീം എന്ന് പറയാമെങ്കിലും ബി.സി.സി.ഐ ഒരു സ്വകാര്യ സംഘടനയാണെന്നും ശ്രീശാന്ത് പറഞ്ഞു.
sreeshanth plans to play for other country
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here