ശ്രീശാന്തിന് മറ്റ് രാജ്യങ്ങൾക്കായി കളിക്കാനാകില്ലെന്ന് ബിസിസിഐ

sreeshanth approaches hc

ഐസിസി ചട്ടങ്ങളനുസരിച്ച് ശ്രീശാന്തിന് മറ്റു രാജ്യങ്ങൾക്ക് വേണ്ടി കളിക്കാനാവില്ലെന്ന് വ്യക്തമാക്കി ബിസിസിഐ. ആജീവനാന്തവിലക്ക് തുടരുമെന്ന ഹൈക്കോടതി വിധിയെ തുടർന്ന് മറ്റുരാജ്യങ്ങൾക്കായി കളിക്കുമെന്ന് ശ്രീശാന്ത് സൂചന നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് ബിസിസിഐ ആക്ടിങ് പ്രസിഡന്റ് സി.കെ.ഖന്നയുടെ പ്രസ്താവന. മാതൃരാജ്യത്തെ ബോർഡ് വിലക്കേർപ്പെടുത്തിയ ഒരു താരത്തിന് മറ്റു രാജ്യങ്ങൾക്കായി കളിക്കാനാവില്ലെന്നത് ഐസിസി നിയമത്തിൽ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും കെ.ഖന്ന പറഞ്ഞു.

 

sreeshanth cant play for other countries states BCCI

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top