ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്

sreeshanth petition on lifetime ban sreeshanth gets lifetime ban again sreeshanth plans to play for other country

ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്കേർപ്പെടുത്തി ഹൈക്കോടതി വിധി.
ബിസിസിഐ അപ്പീൽ ഹൈക്കോടതി അംഗീകരിച്ചു.

സിംഗിൾബഞ്ച് വിധിയിൽ ശ്രീശാന്തിനെ കുറ്റ വിമുക്തനാക്കിയിട്ടില്ലെന്നും ബിസിസിഐയുടെ അന്വേഷണത്തിൽ അപാകതകൾ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിലക്ക് നീക്കിയ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി.

ശ്രീശാന്തിനെ വിലക്കിയത് തങ്ങൾക്ക് ലഭിച്ച തെളിവുകളുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു. ഇത് നീക്കാൻ ഒരു കോടതിക്കും അവകാശമില്ലെന്നായിരുന്നു ബിസിസിഐ ഹൈക്കോടതിയിൽ പറഞ്ഞത്. അച്ചടക്ക നടപടി ബിസിസിഐയുടെ ആഭ്യന്തര വിഷയമാണെന്നും കോടതിക്ക് ഇടപെടാനാവില്ലന്നു മുള്ള വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്.

ഒത്തുകളി വിവാദത്തിലാണ് ശ്രീശാന്തിന് വിലക്കേർപ്പെടുത്തിയിരുന്നത്.

 

sreeshanth gets lifetime ban again

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top