സോളാർ വിഷയം; എ-ഐ ഗ്രൂപ്പുകൾ തമ്മിൽ ധാരണ
സോളാർ വിഷയത്തിൽ കോൺഗ്രസിലെ എ-ഐ ഗ്രൂപ്പുകൾ തമ്മിൽ ധാരണയായി. സോളാർ കേസ് രാഷ്ട്രീയപ്രേരിതമെന്ന നിലപാട് ഇരുഗ്രൂപ്പുകളും അംഗീകരിച്ചു. ഒപ്പം, വിഷയത്തെ രാഷ്ട്രീയമായി നേരിടാനും ഇന്ന് നടന്ന കെപിസിസി രാഷ്ട്രീയസമിതി യോഗത്തിൽ തീരുമാനമായി.
നേരത്തെ സോളാർ കേസ് പാർട്ടി ഏറ്റെടുക്കേണ്ട കാര്യമില്ലെന്നായിരുന്നു ഒരു വിഭാഗം നേതാക്കളുടെ പക്ഷം. അഴിമതി, മുഖ്യമന്ത്രിയുടെ ഓഫീസിൻറെ ദുരുപയോഗം എന്നിവയെ പ്രതിരോധിക്കാനില്ലെന്നും ഈ വിഭാഗം വാദിക്കുന്നു . അതേ സമയം പാർട്ടിക്കെതിരായ നീക്കമെന്ന നിലയിൽ കണ്ട് ശക്തമായ പ്രതിരോധം വേണമെന്നാണ് മറുവിഭാഗത്തിൻറെ വാദം. ഈ വാദങ്ങളാണ് ഇപ്പോൾ ധാരണയിൽ എത്തിയിരിക്കുന്നത്.
സോളാർ കേസിനെതിരെ യുഡിഎഫിന്റെ പ്രചാരണ യോഗങ്ങൾ ഇന്ന് തുടങ്ങും.. ആദ്യ വിശദീകരണ യോഗം കോട്ടയത്താണ് നടക്കുന്നത്.
A I group came into understanding regarding solar case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here