ഗായിക ഹർഷിതയുടെ മരണം; സഹോദരീ ഭർത്താവിന്റെ ക്വട്ടേഷനെന്ന് പോലീസ്

brother in law behind harshitha dahiya murder

ഗായികയും നർത്തകിയുമായ ഹർഷിത ദഹിയയുടെ കൊലപാതകം സഹോദരിയുടെ ഭർത്താവിന്റെ ക്വട്ടേഷനായിരുന്നുവെന്ന് പൊലിസ്. ചോദ്യം ചെയ്യലിലിൽ ഹർഷിതയുടെ സഹോദരി ലതയുടെ ഭർത്താവായ ദിനേഷ് കർള കുറ്റം സമ്മതിച്ചതായി പൊലിസ് പറഞ്ഞു.

ദിനേഷ് കർള കുപ്രസിദ്ധ കുറ്റവാളിയാണെന്നും ഇയാൾക്കെതിരെ ഹരിയാനയിലും ഡൽഹിയിലുമായി 12 ലധികം കേസുകളാണുള്ളതെന്നും സുപ്രണ്ട് ഓഫ് പൊലിസ് രാഹുൽ ശർമ പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട നാലു പേരുടെ വിവരങ്ങൾ ഇയാൾ വെളിപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ ഹർഷിതയെ കൊലപ്പെടുത്തിയത് തന്റെ ഭർത്താവാണെന്ന് സഹോദരി ലത ആരോപിച്ചിരുന്നു. 2014ൽ ഇവരുടെ അമ്മയെ കർള കൊലപ്പെടുത്തിയ കേസിൽ പ്രധാന ദൃക്‌സാക്ഷിയാണ് ഹർഷിത. ഇതാണ് ഹർഷിതയെ കൊലപ്പെടുത്താനുള്ള കാരണമായത്.

brother in law behind harshitha dahiya murder

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top