വിമാനത്തിൽ ഭീതി പടർത്തി വീണ്ടും സാംസങ് പൊട്ടിത്തെറി

വീണ്ടും സാസംസങ് പൊട്ടിത്തെറി.ഡൽഹിയിൽനിന്ന് ഇൻഡോറിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് സാംസങ് ജെ 7 മോഡൽ ഫോൺ ഫോണിന് തീപിടിച്ചത്. വിമാനത്തിലെ യാത്രക്കാരിയുടെ ബാഗിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടത് വൻ ദുരന്തം ഒഴിവാക്കി. 120 പേരുമായാണ് വിമാനം യാത്ര തിരിച്ചത്. തീ കണ്ടതോടെ 15 മിനുട്ടിനുള്ളിൽ വിമാനം തിരിച്ചിറക്കി.
തീ പിടിച്ചെന്ന് വ്യക്തമായതോടെ ഫോൺ വെള്ളത്തിലിടുകയായിരുന്നു. അതേസമയം വിമാനത്തിലെ അഗ്നിശമന സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ലെന്ന് യുവതിയുടെ ഭർത്താവ് വ്യക്തമാക്കി. സുരക്ഷാ സംവിധാനത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സാംസങ് ഫോണുകൾ വിമാനത്തിൽ പൊട്ടിത്തെറിക്കുന്നത് ആദ്യ സംഭവമല്ല. നിരവധി തവണ വിമാനത്തിനുള്ളിൽ വച്ച് സാംസങ് ഫോണുകൾ പൊട്ടിത്തെറിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here