ജനജാഗ്രതാ യാത്ര ഇന്ന് തുടങ്ങുന്നു

ldf janajagratha yathra begins today

വർഗ്ഗീയതക്കും കേന്ദ്രസർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കും എതിരെ ഇടത് മുന്നണിയുടെ നേതൃത്വത്തിൽ നടക്കുന്ന ജനജാഗ്രതാ യാത്ര ഇന്ന് തുടങ്ങുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻറെ നേതൃത്വത്തിൽ കാസർകോടു നിന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻറെ നേതൃത്വത്തിൽ തിരുവനന്തപുരത്തു നിന്നുമാണ് യാത്ര.

വർഗ്ഗീയതയ്ക്കും കേന്ദ്രസർക്കാറിൻറെ ജന ദ്രോഹ നയങ്ങളും എതിരെ മാത്രമല്ല അമിത്ഷാ അടക്കം ബിജെപി നേതാക്കൾ സംസ്ഥാന സർക്കാറിനെതിരെ ഉന്നയിച്ച വികസനമില്ലാ വാദങ്ങൾക്കെതിരെയും ശക്തമായ ആശയ പ്രചരണമാണ് ജാഥയുടെ ലക്ഷ്യമെന്നാണ് ഇടത് മുന്നണിയുടെ അവകാശ വാദം.

വൈകീട്ട് നാല് മണിക്കാണ് ജനജാഗ്രതാ മാർച്ചിന്റെ ഉദ്ഘാടനം. മഞ്ചേശ്വരത്തു നിന്ന് കോടിയേരി നയിക്കുന്ന യാത്ര ഡി.രാജയും തിരുവനന്തപുരത്ത് നിന്ന് കാനം രാജേന്ദ്രൻറെ നേതൃത്വത്തിൽ തുടങ്ങുന്ന ജാഥ മുഖ്യമന്ത്രി പിണറായി വിജയനും ഫ്‌ലാഗ് ഓഫ് ചെയ്യും.

 

janajagratha yathra begins today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top