ബിജെപിയുടെ ആവശ്യം അംഗീകരിച്ചു; മെർസലിൽ ഇനി ആ രംഗങ്ങൾ ഇല്ല

mersal team cuts scenes that mocked GST and demonetization

ഒടുവിൽ ബിജെപിയുടെ ആവശ്യത്തിന് വഴങ്ങി മെർസലിൽ നിന്നും ജി.എസ്.ടി.യെയും ഡിജിറ്റൽ ഇന്ത്യ പദ്ധതിയെയും പരിഹസിക്കുന്ന രംഗങ്ങൾ നീക്കം ചെയ്യാൻ നിർമാതാക്കൾ സമ്മതിച്ചു.

കേന്ദ്രത്തിലെ എൻ.ഡി.എ. സർക്കാരിന്റെ രണ്ട് അഭിമാന പദ്ധതികളായ ചരക്കു സേവന നികുതിയെയും ഡിജിറ്റൽ ഇന്ത്യ പദ്ധതിയെയും കളിയാക്കുന്ന രംഗങ്ങൾ ചിത്രത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന് ബി.ജെ.പി. തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് തമിളിസൈ സൗന്ദർരാജൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ചിത്രത്തിലെ രംഗങ്ങൾ മാറ്റേണ്ടതില്ലെന്ന് സംവിധായകൻ പാ രഞ്ജിത്തും, നടൻ കമൽഹാസനും പറഞ്ഞിരുന്നു. എന്നാൽ മെർസലിന്റെ സംവിധായകൻ അറ്റലിയും നിർമ്മാതാക്കളും ബിജെപിയുടെ ആവശ്യത്തിന് വഴങ്ങിക്കൊടുക്കുകയായിരുന്നു.

mersal team cuts scenes that mocked GST and demonetization

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top