വിവാഹ വാഗ്ദാനങ്ങൾ പങ്കുവെച്ച് അനുഷ്‌കയും വിരാട് കോഹ്ലിയും; പരസ്യചിത്രം വൈറൽ

ഇന്ത്യ ഉറ്റ് നോക്കുന്ന ജോഡിയാണ് വിരുഷ്‌ക എന്നറിയപ്പെടുന്ന വിരാട് കോഹ്ലി-അനുഷ്‌ക ജോഡികൾ. ഇരുവരും വിവാഹ വേഷത്തിൽ എത്തിയ ഏതാനും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഇരുവരുടെയും വിവാഹം കഴിഞ്ഞു എന്ന വാർത്ത വരെ പ്രചരിച്ചിരുന്നു.
എന്നാൽ ഇരുവരും ഒരു പരസ്യചിത്രത്തിന് വേണ്ടിയാണ് ഒന്നിച്ചത്. എത്‌നിക് വെയർ ബ്രാൻഡായ മാന്യവറിന് വേണ്ടിയുള്ള പരസ്യചിത്രത്തിനായാണ് ഇരുവരും വിവാഹ വേഷത്തിൽ എത്തിയത്. പരസ്പരം വിവാഹ വാഗ്ദാനങ്ങൾ പങ്കുവയ്ക്കുന്ന തരത്തിലുള്ള ഇരുവരുടെയും സംഭാഷണം ഇതിനോടകം ജനമനസ്സുകൾ കീഴടക്കി കഴിഞ്ഞു.
പരസ്യചിത്രം ഇറങ്ങി മണിക്കൂറുകൾക്കകം കണ്ടത് ആറ് ലക്ഷത്തിൽ പരം ആളുകളാണ്.
virat and anushka ad
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News