ജിഷ്ണു കേസിൽ സിബിഐ അന്വേഷണം; ഹർജി നാളെ സുപ്രീം കോടതിയിൽ

നെഹ്രു കോളേജിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും.
കേസിൽ ജിഷ്ണുവിന്റെ അമ്മ മഹിജയും കക്ഷിചേരും. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ജൂൺ പതിനേഴിന് സർക്കാർ സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
കോളേജ് അധികൃതരുടെ പീഡനമാണ് മരണകാരണമെന്ന് ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയിരിക്കുന്നത്.
‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക. Join us on Telegram