വോൾട്ടേജ് വർധിപ്പിക്കൽ പാക്കേജിന് മന്ത്രിസഭ അംഗീകാരം

Trivandrum-KSEB

കെഎസ്ഇബിയുടെ പ്രസരണ സംവിധാനത്തിന്റെ വോൾട്ടേജ് വർധിപ്പിക്കൽ പാക്കേജിന് മന്ത്രിസഭ അംഗീകാരം. ഇതിനായി ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയുടെ പുതിയ പാക്കേജുകൾക്കാണ് മന്ത്രിസഭ അംഗീകാരം നമൽകിയത്.

ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയുടെ ഏറനാട് ലൈൻസ് പാക്കേജ്, ഉത്തരമേഖല എച്ച്ടിഎൽഎസ് പാക്കേജ് എന്നിവ കരാറുകാരെ ഏൽപ്പിക്കും. ഏറനാട് ലൈൻസ് പാക്കേജിന് 455 കോടി രൂപയും ഉത്തരമേഖലാ പാക്കേജിന് 63 കോടി രൂപയുമാണ് ചെലവ്.

6375 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്. പദ്ധതി 2021 മാർച്ചിനു മുമ്പ് പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി അറിയിച്ചു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top