കോഴിക്കോട് പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച ആള്‍ പിടിയില്‍

കോഴിക്കോട്ട് ഇടവഴിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കക്കോടി സ്വദേശി ജംഷീറാണ് പിടിയിലായത്. പെണ്‍കുട്ടിയെ ഇയാള്‍ അപമാനിക്കാന്‍ ശ്രമിച്ചതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വീഡിയോ വൈറലായതിനെ തുടര്‍ന്ന് നടക്കാവ് പോലീസ് കേസ് എടുക്കുകയായിരുന്നു.
ഒക്ടോബര്‍ 18നായിരുന്നു സംഭവം. വൈകുന്നേരം വൈഎംസിഎ റോഡിലൂടെ നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെയാണ് ഇയാള്‍ കടന്ന് പിടിച്ചത്. പീഡനശ്രമം തൊട്ടടുത്ത സിസിടിവിയില്‍ പതിയുകയായിരുന്നു. ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടത്. ഐപിസി 354 വകുപ്പ് അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പോലീസ് കേസെടുത്തത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News