പ്രഭാസിന്റെ ജന്മദിനം നാളെ; ആരാധകര്‍ക്ക് കട്ട സര്‍പ്രൈസ് നല്‍കാന്‍ ഒരുങ്ങി താരം

പ്രഭാസ് ആരാധകര്‍ക്ക് ഇപ്പോഴും ബാഹുബലിയാണ്. ഒരു രാജാവിന് നല്‍കുന്ന ആദരവും സ്നേഹവുമാണ് പ്രഭാസിന് ആരാധകര്‍ നല്‍കുികൊണ്ടിരിക്കുന്നത്. നാളെ പ്രഭാസിന്റെ 38ാം പിറന്നാളാണ്. ആരാധകര്‍ താരത്തിന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിന് മുമ്പായി താരം ആരാധകര്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കുന്നുണ്ടെന്നാണ് സൂചന. പ്രഭാസിന്റെ പുതിയ ചിത്രം സഹോയുടെ മേക്കിംഗ് വീഡിയോ, ഫോട്ടോ ഷൂട്ട്, പോസ്റ്റര്‍, താരം തന്നെ നേരിട്ട് എത്തുന്ന ഫെയ്സ് ബുക്ക് ലൈവ് അങ്ങനെയെന്തുമാവും പിറന്നാള്‍ ദിന സര്‍പ്രൈസ്. താരം സര്‍പ്രൈസ് എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ആരാധകര്‍ ഊഹിച്ചെടുത്ത ലിസ്റ്റാണ് മുകളില്‍ പറഞ്ഞത്. പ്രഭാസും അനുഷ്കയും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇക്കാര്യം വ്യക്തമാക്കുന്ന സര്‍പ്രൈസാണോ ഇനി താരം വെളിപ്പെടുത്തുകയെന്നും അറിയില്ല. കാത്തിരിപ്പിന് മണിക്കൂറുകളുടെ ദൈര്‍ഘ്യം മാത്രമല്ലേയുള്ളൂ. കാത്തിരിക്കാം.
prabhas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here