നഗ്നായി പുഴുവരിച്ച നിലയിൽ സജിയെ കണ്ടെത്തി, 25 ദിവസത്തിന് ശേഷം

25 ദിവസം മുമ്പ് ശബരിമല വനത്തിൽ കാണാതായ യുവാവിനെ കണ്ടെത്തി. തമിഴ്‌നാട് സ്വദേശിയായ തീർഥാടകനെയും ഇയാൾക്കൊപ്പം രക്ഷപ്പെടുത്തി. പരുമല പുത്തൻപറമ്പിൽ സജി വർഗീസ് (37), തിരുപ്പൂർ താരാപുരം നായിക്കൽ പുതുതെരുവ് 3/9ൽ കുപ്പുസ്വാമി (53), എന്നിവരെയാണു വനപാലകരും പോലീസും ചേർന്ന് കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സജിയെ കണ്ടെത്തിയത്. കുപ്പു സ്വാമിയെ കണ്ടെത്തിയത് ഇന്നലെയാണ്. ഒക്ടോബർ 18 ന് ദർശനത്തിന് ശബരിമലയിലെത്തിയ കുപ്പുസ്വാമിയെ കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ഇന്നലെ അയാളെ കണ്ടെത്താനായത്.
പമ്പയിൽ കേബിൾ കുഴിയെടുക്കാൻ എത്തിയ സജിയെ കഴിഞ്ഞമാസം 24നാണ് കാണാതായത്. പരാതി ലഭിച്ചതിനേത്തുടർന്നു പോലീസ് ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 25 ദിവസം മുമ്പാണ് സജി കാട്ടിൽ അകപ്പെട്ടത്. പച്ചവെള്ളം മാത്രം കുടിച്ചു കാട്ടിനുള്ളിൽ കഴിഞ്ഞതിനാൽ കണ്ടെത്തുമ്പോൾ തീർത്തും അവശനായിരുന്നു സജി. ദേഹമാസകലം അട്ടകടിയേറ്റ് വ്രണങ്ങൾ നിറഞ്ഞിരുന്നു. ഉൾവനത്തിൽ വച്ച് പൂർണനഗ്‌നനായി, പുഴുവരിച്ച നിലയിൽ സജിയെ കണ്ടെത്തിയത്.