രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി

പൂനെയില്‍ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കുട്ടിയുടെ വീടിന് സമീപത്ത് നിന്ന് തന്നെയാണ് മൃതദേഹം ലഭിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഉറക്കിക്കിടത്തിയ കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോക്‌സോ നിയമപ്രകാരം തട്ടിക്കൊണ്ടു പോകല്‍, പീഡനം, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News