ജിഷ്ണു കേസ് സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് മഹിജ ഇന്ന് സുപ്രീം കോടതിയില്‍

ജിഷ്ണു കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് അമ്മ മഹിജ ഇന്ന് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കും. പൊലീസ് അന്വേഷണത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന പരാതിയുമായാണ് മഹിജ കോടതിയെ സമീപിക്കുന്നത്
. കൃഷ്ണകുമാര്‍ അടക്കമുളളവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും.  കേസില്‍ ജിഷ്ണുവിന്റെ കുടുംബവും കക്ഷി ചേരും. കേസില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ കഴിഞ്ഞ ജൂണ്‍ പതിനേഴിന് ശുപാര്‍ശ ചെയ്തിരുന്നു. സുപ്രീംകോടതിയില്‍ സിബിഐ ഇന്ന് നിലപാട് അറിയിച്ചേക്കുമെന്നാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More