നടുറോഡില്‍ യുവതിയെ ബലാത്സംഗം ചെയ്തു; കാഴ്ചക്കാരായി നാട്ടുകാര്‍

rapist

പട്ടാപ്പകൽ യുവതിയെ ബലാത്സംഗം ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. വിശാഖപട്ടണത്താണ് സംഭവം നടന്നത്. മദ്യ ലഹരിയിലായിരുന്ന ഇരുപത് വയസ്സുകാരന്‍ യുവതിയെ കടന്ന് പിടിക്കുന്നതും ബലാത്സംഗം ചെയ്യുന്നതും നാട്ടുകാര്‍ നോക്കി നിന്നു.  ബലാത്സംഗം ചെയ്ത 20കാരൻ ഗഞ്ചി ശിവയെ പിന്നീട്  പോലീസ് പിടികൂടി. വിശാഖപട്ടണം റെയിൽവെ സ്റ്റേഷനു സമീപത്തെ മരച്ചുവട്ടിലിരുന്ന സ്ത്രീയെയാണ് ശിവ ബലാത്സംഗം ചെയ്തത്. പീഡനത്തിന്റെ ദൃശ്യങ്ങൾ സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർ മൊബൈലിൽ പകർത്തുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top