ഇതാണ് പിറന്നാള്‍ ദിനത്തില്‍ പ്രഭാസ് കാത്ത് വച്ച സര്‍പ്രൈസ്

saho

മുഖം മറച്ച് പ്രഭാസ്, കിടിലന്‍ പോസ്റ്റര്‍. അതെ പിറന്നാള്‍ ദിനത്തില്‍ പ്രഭാസ് ആരാധകര്‍ക്കായി പങ്കുവച്ച സര്‍പ്രൈസ് ഇതാണ്, സഹോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍!!
ബാഹുബലിയ്ക്ക് ശേഷം പ്രഭാസിന്റെതായി ഇറങ്ങാനിരിക്കുന്ന ചിത്രമാണിത്. സുജീത്ത് സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമാണ് സഹോ. 30കോടി രൂപ പ്രതിഫലത്തിലാണ് പ്രഭാസ് ഈ ചിത്രത്തിന് കരാര്‍ ഒപ്പിട്ടത്. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. ജാക്കി ഷറോഫും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. തെലുങ്ക്, തമിഴ് ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. ഒരുമിച്ചാകും റിലീസ്. 400കോടി രൂപയ്ക്ക് ഇറോസ് ഇന്റര്‍നാഷണലാണ് സഹോയുടെ വിതരണാവകാശം സ്വന്തമാക്കിയത്.

saho

saho

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top