തോമസ് ചാണ്ടി കയ്യേറിയ ഭൂമി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ

മന്ത്രി തോമസ് ചാണ്ടി മണ്ണിട്ട് നികത്തിയ മാര്‍ത്താണ്ഡം കായലിലെ ഭൂമി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ അനുപമയുടെ ശുപാര്‍ശ.
കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സെങ് അതോറിറ്റോയുടെ ഉപഗ്രഹചിത്രങ്ങള്‍ കിട്ടും വരെ മറ്റ് നടപടികളുമായി മുന്നോട്ട് പോകുമെന്ന് കളക്ടര്‍ ടി.വി അനുപമ അറിയിച്ചു. നികത്തലിന് അനുവാദം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകും. ലേക് പാലസിന് മുന്നിലെ പാര്‍ക്കിങ് സ്ഥലവും അപ്രോച്ച് റോഡും വലിയകുളം സീറോ ജെട്ടി റോഡിനുളള അനുമതിയും ഉദ്യോഗസ്ഥതലത്തിലുളള നിയമവിരുദ്ധ പ്രവര്‍ത്തിയാണെന്ന് ശനിയാഴ്ച സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ ഉണ്ട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News